തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം; കണ്ടെത്തിയത് കുളിക്കാനെത്തിയ യുവാക്കൾ
Monday 02 June 2025 12:56 PM IST
തിരുവനന്തപുരം: മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മനുഷ്യന്റെ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടം കണ്ടെത്തിയത്.
വെങ്ങാനൂർ പനങ്ങോട് ഏലാക്കരയിൽ ഇന്ന് രാവിലെ കുളിക്കാനെത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടം പുരുഷന്റേതാണോ സ്‌ത്രീയുടേതാണോ എന്ന കാര്യത്തിലുൾപ്പെടെ വ്യക്തത വന്നിട്ടില്ല. സ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെ എത്തി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.