സി.എ പ്രവേശന പരിശീലന ക്ളാസ്

Tuesday 03 June 2025 12:38 AM IST

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് സി.എ ഫൗണ്ടേഷൻ ജനുവരി 2026 പരീക്ഷയുടെയും ഇന്റർമീഡിയറ്റ് മേയ് 2026 പരീക്ഷയുടെയും പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഫൗണ്ടേഷൻ ക്‌ളാസുകൾ ആഗസ്റ്റ് നാലിന് ദിവാൻസ് റോഡിലെ ഐ.സി.എ.ഐ ഭവനിൽ ആരംഭിക്കും. നാലുമാസത്തെ ക്‌ളാസുകൾ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ്. ഇന്റർമീഡിയറ്റ് ക്‌ളാസുകൾ ജൂൺ 18ന് ആരംഭിക്കും. ഏഴുമാസത്തെ ക്‌ളാസുകൾ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8330885021, 0484 2362027. ഇമെയിൽ ernakulam@icai.org