എസ്.ഡി.പി.വൈ സ്കൂളിൽ പ്രവേശനോത്സവം
Tuesday 03 June 2025 1:49 AM IST
പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളുകളിലെ പ്രവേശനോത്സവം ശ്രീഭവാനീശ്വര മഹാക്ഷേത്രം ദേവസ്വം മാനേജർ കെ.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.വി. സനൽബാബു അദ്ധ്യക്ഷനായി. സാമൂഹ്യനീതി വകുപ്പ് സ്റ്റേറ്റ് ഇനീഷ്യറ്റീവ് ഓൺ ഡിസിബിലെറ്റി ജില്ലാ കോ ഓർഡിനേറ്റർ ആർ. വിദ്യ മുഖ്യാതിഥിയായി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, കൗൺസിലർ സി.ആർ. സുധീർ, സി.പി. കിഷോർ, പി.കെ. ബാബു, കെ. ശശിധരൻ, പി.ബി. സുജിത്ത്, പ്രധാന അദ്ധ്യാപകരായ കെ.പി. പ്രിയ, ബിന്ദു രാഘവൻ, കെ.കെ. സീമ, സിനി രവീന്ദ്രൻ, ബിജു ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.