വാർഷിക ജനറൽ ബോഡി യോഗം
Tuesday 03 June 2025 12:53 AM IST
കോഴിക്കോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരഞ്ഞിക്കൽ യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ജില്ലാ സെക്രട്ടറി എം .കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി , പ്ലസ് ടു വിജയികൾക്കുള്ള മെമെന്റോയും കാഷ് അവാർഡും മണ്ഡലം പ്രസിഡന്റ് ഒ. ജയപ്രകാശും മണ്ഡലം ജനറൽ സെക്രട്ടറി ഭാസ്ക്കരൻ പറമ്പത്തും വിതരണം ചെയ്തു. വ്യാപാര ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ വർഷവും ഓരോ നിയമങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വ്യാപാരികളെ ഉപദ്രവിക്കുകയും പ്രയാസപ്പെടുത്തുന്നതുമായ കോഴിക്കോട് കോർപ്പറേഷൻ നടപടിക്കെതിരെ യോഗം പ്രതിഷേധിച്ചു. ടി.ടി. അശോകൻ, പുഴവക്കത്ത് പ്രബോദ് കുമാർ, എ .ഗോപാലകൃഷൻ, കെ. സുരേഷ്, സിന്ധു പ്രദീപ് എന്നിവർ പ്രസംഗിച്ചു.