ബോധവത്കരണ ക്ലാസും പ്രതിജ്ഞയും
Tuesday 03 June 2025 12:59 AM IST
കൊച്ചി: എരൂർ സുവർണ നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും നടത്തി. പോട്ടയിൽ എസ്.ഡി.കെ.വൈ മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. തൃപ്പൂണിത്തുറ അസിസ്റ്റന്റ് എക്‌സെസ് ഇൻസ്‌പെക്ടർ എ.സി. അരുൺകുമാർ ക്ലാസെടുത്തു. തുടർന്ന് എരൂർ പോട്ടയിൽ ജംഗ്ഷനിൽ കുട്ടികൾ അടക്കം നൂറോളം പേർ ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു.
അസോസിയേഷൻ സെക്രട്ടറി പി. ഗോപിനാഥൻ, ട്രഷറർ എം. അജിത്ത്കുമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഗണേഷ് നീലകണ്ഠൻ, പ്രകാശ് എസ്. പൈ, കല്യാണി ജി. പിള്ള എന്നിവർ സംസാരിച്ചു.