ഉപ്പിലാറ മല സന്ദർശിച്ചു
Tuesday 03 June 2025 12:02 AM IST
വടകര: നാടിന് ഭീഷണിയായ ഉപ്പിലാറ മലയിടിക്കൽ നിർത്തണമെന്ന് ആർ.ജെ.ഡി ആവശ്യപ്പെട്ടു. യാതൊരു പഠനവും നടത്താതെ ഉപ്പിലാറ മലയിലെ മണ്ണ് ഖനനം ചെയ്യുന്നതിലൂടെ കുന്നിൽ ചരിവിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീഷണിയിലായിരിക്കുകയാണ്. വികസനത്തിനുവേണ്ടി ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്ന രീതി നീതീകരിക്കാൻ കഴിയില്ലെന്ന് ഉപ്പിലാറ മല സന്ദർശിച്ച ആർ.ജെ.ഡി നേതാക്കൾ വ്യക്തമാക്കി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു , നേതാക്കളായ എ.പി. അമർനാഥ് ,കെ.കെ. സുരേഷ് , കൊടക്കലാണ്ടി കൃഷ്ണൻ , എം. ബാലകൃഷ്ണൻ , ഇ . എം. നാണു , എ.ടി.കെ. സുരേഷ് , ഒ.പി. ചന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.