'കുട്ടി വൈബ് ' ഉദ്ഘാടനം
Tuesday 03 June 2025 12:10 AM IST
വടകര: കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ വടകര മണ്ഡലത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകുന്ന അക്ഷര സമ്മാനമായ കുട്ടി വൈബിന്റെ മണ്ഡലംതല ഉദ്ഘാടനം ഒഞ്ചിയം പഞ്ചായത്ത് ഓഫീസ് ഹാളിൽ കെ.കെ.രമ എം.എൽ.എ നിർവഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂളുകൾക്കുള്ള വൈബ് അക്ഷര സമ്മാനം എം.എൽ.എ പ്രസിഡന്റിന് നൽകി കൈമാറി. വൈബ് ജന. കൺവീനർ ഡോ.ശശികുമാർ പുറമേരി, അക്കാഡമിക് കമ്മിറ്റി ചെയർമാൻ കെ.ടി മോഹൻദാസ്, ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, മെമ്പർമാരായ സുധീർ മഠത്തിൽ, ജൗഹർ വെള്ളികുളങ്ങര, വൈബ് കോ ഓർഡിനേറ്റർ എം.എൻ പ്രമോദ് എന്നിവർ പ്രസംഗിച്ചു.