മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആധുനിക ലാബ്
Tuesday 03 June 2025 12:02 AM IST
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ആധുനികവത്കരിച്ചു. 3.5 ലക്ഷം രൂപയുടെ ഓട്ടോമാറ്റിക് മെഷീൻ സ്ഥാപിച്ചതോടെ വിവിധയിനം പരിശോധനകൾ സമയബന്ധിതമായും ചെലവ് കുറഞ്ഞും ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിയിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പപ്പൻ മൂടാടി, എച്ച്.എം.സി അംഗങ്ങളായ കെ.എം. കുഞ്ഞിക്കണാരൻ, ചേന്നോത്ത് ഭാസ്കരൻ, ഡോ.അനസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ടി.കെ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിമ മോഹൻ സ്വാഗതവും ജെ.എച്ച് .ഐ സത്യൻ നന്ദിയും പറഞ്ഞു. രാവിലെ 8 മണി മുതലാണ് ലാബ് പ്രവർത്തന സമയം.