ഇതാണ് കേരളത്തിന്റെ സ്‌പിരിറ്റ്, മലയാളികൾക്ക് ഓണാശംസകളുമായി സച്ചിൻ

Wednesday 11 September 2019 5:22 PM IST

മുംബയ്: ലോകമെമ്പാടം ഓണമാഘോഷിക്കുന്ന മലയാളികൾക്ക് ആശംകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കാലുകൾ കൊണ്ട് ചിത്ര വരക്കുന്ന പ്രണവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് താരം ആശംകൾ നേർന്നത്. അടുത്തിടെ കേരളത്തിൽ പോയപ്പോഴാണ് പ്രണവിനെ കാണാൻ സാധിച്ചത്. പരിമിതികൾ മറി കടന്ന് കാലുകൾ കൊണ്ടാണ് പ്രണവ് ചിത്രം വരക്കുന്നത്. ഇത് തന്നെയാണ് കേരളത്തിന്‍റെ സ്പിരിറ്റ്. പ്രണവിന്റെ ജീവിതം ശരിക്കും പ്രചോദനം നൽകുന്നതാണെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.