സൺഡേ ക്ലിനിക്ക് തുടങ്ങി

Tuesday 03 June 2025 12:32 AM IST

അടൂർ : കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ സെന്റ് ജോർജസ് യുവജപ്രസ്ഥനത്തിന്റെ നേതൃത്വത്തിൽ മാർ ഒസ്താത്തിയോസ് സൺഡേ ക്ലിനിക്ക് ആരംഭിച്ചു. റവ.ഫാ.ഷിജു ബേബി അദ്ധ്യക്ഷനായ യോഗം മാത്യൂസ് മാർ തേവോദോസിയോസ് ഉദ്ഘടനം ചെയ്തു. ഇടവക ട്രസ്റ്റി ജോൺ ഉമ്മൻ, ഇടവക സെക്രട്ടറി ഗീവർഗ്ഗീസ് ജോസഫ്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ജിനു കളീയ്ക്കൽ, ജാൻസി ഫിലിപ്പ്, സൈമൺ തോമസ്, ലിസി ജോർജ്, ആൽവിൻ നൈനാൻ വർഗീസ്, ബിബിൻ ബെന്നി,സോനാ സുനു, സൈജു സൈമൺ എന്നിവർ പ്രസംഗിച്ചു.