സബ് ജില്ലാ പ്രവേശനോത്സവം

Tuesday 03 June 2025 12:10 AM IST
തൃപ്പൂണിത്തുറ സബ് ജില്ലാ പ്രവേശനോത്സവം

മരട് : തൃപ്പൂണിത്തുറ സബ് ജില്ലാ പ്രവേശനോത്സവം മരട് മാങ്കായിൽ എൽ.പി സ്‌കൂളിൽ നടന്നു. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. മിഠായികളും ബലൂണുകളും താളവാദ്യങ്ങളുമായി ജനപ്രതിനിധികളുടെയും അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്‌കൂൾ മുറ്റത്തെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചു. മരട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബേബി പോൾ, റിനി തോമസ്, എ.ജെ. തോമസ്, തൃപ്പൂണിത്തുറ ഉപജില്ല എ.ഇ.ഒ കെ.ജെ. രശ്മി, ക്ലസ്റ്റർ കോ ഓർഡിനേറ്റർ അഫ്‌സൽ ഇബ്രാഹിം, ഹെഡ്മിസ്ട്രസ് ഷിജി പോൾ, രതീഷ് കുമാർ, ജിനീഷ് ചന്ദ്രോദയം, അനൂപ എന്നിവർ സംസാരിച്ചു.