മട്ടാഞ്ചേരിയിൽ പ്രവേശനോത്സവം

Tuesday 03 June 2025 12:16 AM IST
മട്ടാഞ്ചേരിയിൽ നടന്ന പ്രവേശനോൽസവം കെ.ജെ മാക്സി എം.എൽഎ ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂളിന്റെ പ്രവേശനോത്സവം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. അഷറഫ് അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ മൻസൂർ സേട്ട്, കെ.എ. മുഹമ്മദ് അഷറഫ്, അഡ്വ. പ്രേംകുമാർ, എം.എം. സലീം, എം.കെ. സൈയ്തലവി, നാദിയ, ടി.എം. ഷമീർ, മുഹമ്മദ് റയീസ്, പ്രധാന അദ്ധ്യാപകരായ എം.പി. സിന്ധു, അൻജം ഭായി, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഒനി, അദ്ധ്യാപകരായ ജാസ്മീൻ, സജീന, ജമീല എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾ, കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ച മുഹമ്മദ് അദിനാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.