പഠനോപകരണ വിതരണം
Tuesday 03 June 2025 12:02 AM IST
രാമനാട്ടുകര: ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോളേജ് സ്കൂൾ അഡോപ്ഷൻ പ്രോജക്ടിന്റെ ഭാഗമായി കരിങ്കല്ലായി ജി.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. ഫാറൂഖ് ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മുഹമ്മദ് സലീം സ്കൂൾ പ്രധാനാദ്ധ്യാപകൻ എസ്.മനോജ് കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ട്രെയ്നിംഗ് കോളേജ് സ്കൂൾ അഡോപ്ഷൻ പ്രോജക്ട് കോഓർഡിനേറ്റർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുൻ സ്കൂൾ പ്രധാനാദ്ധ്യാപിക കെ. കവിത, കോളേജ് അദ്ധ്യാപകരായ ഡോ.കെ.എം ശരീഫ് , ഡോ.രജിത കെ.വി, പി. കാവ്യ , എസ് സിനിജ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എസ് വോളണ്ടിയർമാരായ ബിജിൻ ഷിഫാസ്, കെ.പി സമീന, എൻ വിസ്മയ, നിഥിന കെ.എസ്, അഭിഷേക് കെ, കെ.ടി നിഷ്മ ഷെറിൻ എന്നിവർ നേതൃത്വം നൽകി.