സർട്ടിഫിക്കറ്റ് വിതരണം
Tuesday 03 June 2025 12:02 AM IST
ഫറോക്ക്: ഫറോക്ക് ഗണപത് ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 2023-25 എസ് .പി .സി പ്ലസ്ടു ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം പൊതു മരാമത്ത് -ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ എൻ.സി അബ്ദുറസാക്ക് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ടി.എ.മജീദ്, എസ് .എസ് .കെ ജില്ലാ കോ ഓർഡിനേറ്റർ എ.കെ അബ്ദുൽ ഹക്കീം, പ്രിൻസിപ്പൽ താര ബാബു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മുഹമ്മദ് യാസിർ പ്രധാനാദ്ധ്യാപകൻ കെ.പി സ്റ്റിവി , ബി.പി.സി അംഗം എം.പ്രമോദ്, എസ്.പി.സി ഡ്രിൽ ഇൻസ്പെക്ടർ സി.കെ അരവിന്ദൻ, സി.പി.ഒ എ.സി.പി.ഒ അജയൻ കെ.പി, ലൈല വി.എം എന്നിവർ പ്രസംഗിച്ചു.