സാംസ്കാരികം'25 സംഘടിപ്പിച്ചു
Tuesday 03 June 2025 12:02 AM IST
മേപ്പയ്യൂർ: ഗ്രീൻസ് മേപ്പയ്യൂർ സംഘടിപ്പിച്ച സാംസ്കാരികം'25 മേപ്പയ്യൂ ർ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ മുസ്ലീം ലീഗ് നേതാവ് അഡ്വ:കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. ഗ്രീൻസ് പ്രസിഡന്റ് എ.വി അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി മെമ്പർ ടി.ടി ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻസ് സപ്ലിമെന്റ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഇ അശോകന് നൽകി പ്രകാശനം ചെയ്തു. ഗ്രീൻസ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്, ട്രഷറർ കെ.പി അബ്ദുറഹിമാൻ, എം.കെ അബ്ദുറഹിമാൻ , വി മുജീബ്, കെ.എം കുഞ്ഞമ്മദ് മദനി, അൻവർ കുന്നങ്ങാത്ത് ,കെ.പി മൊയ്തീൻ, കെ.കെ അബ്ദുൽ ജലീൽ, ഷാഹിദ് ടി.പി, അജ്നാസ് കാരയിൽ, എം.കെ ഫസലുറഹ്‌മാൻ, വി.വി നസ്റുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.