എൻ.ജി.ഒ സംഘ്

Tuesday 03 June 2025 12:45 AM IST

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ ജനറൽ ആശുപത്രിയിലെ പ്രധാന ശസ്ത്രക്രിയ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ചികിത്സകൾ കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനം പൊതുജനങ്ങൾക്കും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് എൻ.ജി.ഒ സംഘ്. ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് ഒ.പി പരിശോധന മാത്രം നിലനിറുത്തിക്കൊണ്ട് മറ്റ് ചികിത്സകളെല്ലാം കോന്നിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. തട്ടിക്കൂട്ട് നിർമ്മാണപ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എൻ.ഹരീന്ദ്രൻ, ജില്ലാ സെക്രട്ടറി എം.രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.