ഇമാനെ ഖലീഫ് സ്ത്രീയല്ലെന്ന് റിപ്പോർട്ട്
Monday 02 June 2025 10:47 PM IST
ന്യൂഡൽഹി : പാരീസ് ഒളിമ്പിക്സിൽ വനിതാ ബോക്സിംഗിൽ സ്വർണം നേടിയിരുന്ന അൾജീരിയൻ താരം ഇമാനെ ഖലീഫ് സ്ത്രീയല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്ത്. 2023ൽ ഇന്ത്യയിൽ നടന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് ഡൽഹിയിലെ ' ഡോ.ലാൽ പാത്ത് ലാബ്സി"ൽ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ശരീരത്തിൽ പുരുഷ ക്രോമസോമുകൾ കണ്ടെത്തിയതെന്ന് ഒരു സ്പോർട്സ് വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വേൾഡ് ബോക്സിംഗ് അസോസിയേഷൻ മത്സരങ്ങൾക്ക് മുമ്പ് ലിംഗ നിർണയപരിശോധന നിർബന്ധമാക്കി നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് ഇമാനെയുടെ റിപ്പോർട്ട് വെളിച്ചം കണ്ടത്. അതേസമയം വേൾഡ് ബോക്സിംഗുമായി തർക്കത്തിലുള്ള ഇന്റർനാഷണൽ ഒളിമ്പിക് അസോസിയേഷൻ ഈ റിപ്പോർട്ട് അംഗീകരിക്കാതെയാണ് ഇമാനെ ഒളിമ്പിക് ചാമ്പ്യനായി പ്രഖ്യാപിച്ചത്.