ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം: അക്ഷയ് ബിജു കേരള ടോപ്പർ

Tuesday 03 June 2025 12:51 AM IST

ന്യൂഡൽഹി/ കോഴിക്കോട്: ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 360ൽ 332 മാർക്ക്‌ നേടിയ ഡൽഹി സോണിലെ രജിത് ഗുപ്ത ദേശീയതലത്തിൽ ഒന്നാമതെത്തി. കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവാണ് കേരള ടോപ്പർ. 263 മാർക്ക് (ദേശീയതലത്തിൽ 192 -ാം റാങ്ക്). കോഴിക്കോട് ട്രഷറിയിൽ ജൂനിയർ സൂപ്രണ്ടായ എൻ.ബിജുവിന്റെയും ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസറായ സി.കെ.നിഷയുടെയും മകനാണ്. സഹോദരി ഗോപിക അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥി. പാലാ ബ്രില്യന്റിലാണ് അക്ഷയ് കോച്ചിംഗ് നടത്തിയത്. ജെ.ഇ.ഇ മെയിൻ പരീക്ഷയിലും കേരളത്തിൽ ഒന്നാം റാങ്ക് നേടിയിരുന്നു.