എൻ.എസ്.എസിന് 165 കോടിയുടെ ബഡ്ജറ്റ്

Tuesday 03 June 2025 12:16 AM IST

ച​ങ്ങ​നാ​ശേ​രി​:​ ​നാ​യ​ർ​ ​സ​ർ​വീ​സ് ​സൊ​സൈ​റ്റി​ക്ക് 165​ ​കോ​ടി​ ​വ​ര​വും​ ​അ​ത്ര​ത​ന്നെ​ ​ചെ​ല​വും​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​ബ​ഡ്ജ​റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​അ​വ​ത​രി​പ്പി​ച്ചു.​ 44.11​ ​കോ​ടി​ ​ക്യാ​പ്പി​റ്റ​ൽ​ ​ഇ​ന​ങ്ങ​ളി​ലും,​ 120.88​ ​കോ​ടി​ ​റ​വ​ന്യു​ ​ഇ​ന​ങ്ങ​ളി​ലും​ ​വ​ര​വ് ​പ്ര​തീ​ക്ഷി​ക്കു​ന്നു.​ ​പു​വ​ർ​ ​എ​യ്ഡ് ​ഫ​ണ്ടി​ൽ​ ​നി​ന്നു​ള്ള​ ​ധ​ന​സ​ഹാ​യം​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ​ ​ഇ​ര​ട്ടി​പ്പേ​ർ​ക്ക് ​ന​ൽ​കും. കൃ​ഷി​ ​സം​ര​ക്ഷ​ണത്തി​ന് 3.88​ ​കോ​ടിയും ​കെ​ട്ടി​ട​ങ്ങ​ളു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണിക്ക് 2.16​ ​കോ​ടിയും വകയി​രുത്തി​. കാ​ർ​ഷി​കോ​ത്പാ​ദ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​പു​തി​യ​ ​കൃ​ഷി​രീ​തി​ക​ൾ,​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​ങ്ങ​ൾു​തി​യ​ ​വ​ർ​ക്കിം​ഗ് ​വി​മ​ൻ​സ് ​ഹോ​സ്റ്റ​ലു​ക​ൾ​ ​എ​ന്നി​വ​യ്‌​ക്ക് ​മു​ൻ​തൂ​ക്കം.​ ​നീ​റ​മ​ൺ​ക​ര​ ​മ​ന്നം​ ​മെ​മ്മോ​റി​യ​ൽ​ ​സ്‌​കൂ​ളി​ൽ​ ​സൈ​നി​ക​ ​സ്‌​കൂ​ളി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ഈ​വ​ർ​ഷം​ ​ആ​രം​ഭി​ക്കും.​ ​ഭ​വ​ന​ ​നി​ർ​മ്മാ​ണം,​ ​വി​ദ്യാ​ഭ്യാ​സ,​ ​വി​വാ​ഹ,​ ​ചി​കി​ത്സാ​ ​ധ​ന​സ​ഹാ​യ​ങ്ങ​ൾ,​ ​സ്‌​കോ​ള​ർ​ഷി​പ്പു​ക​ൾ,​ ​സാ​മൂ​ഹ്യ​സേ​വ​ന​ ​പ​ദ്ധ​തി​ക​ൾ​ ​എ​ന്നി​വ​യ്ക്കും​ ​തു​ക​ ​നീ​ക്കി​വ​ച്ചു.പെ​രു​ന്ന​ ​എ​ൻ.​എ​സ്.​എ​സ് ​ആ​സ്ഥാ​ന​ത്ത് ​മ​ന്നം​ ​സ​മാ​ധി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​യ്‌​ക്ക് ​ശേ​ഷ​മാ​യി​രു​ന്നു​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണം.​ ​പ്ര​തി​നി​ധി​ ​സ​ഭ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​യും​ ​ന​ട​ന്നു.​ ​എ​ൻ.​എ​സ്.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​എം.​ശ​ശി​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സം​ഗീ​ത്കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​ഹ​രി​കു​മാ​ർ​ ​കോ​യി​ക്ക​ൽ,​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.