പ്രവേശനോത്സവം

Tuesday 03 June 2025 1:33 AM IST
തെങ്കര ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ്

മണ്ണാർക്കാട്: തെങ്കര ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി. നവാഗതരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉനൈസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ സുകുമാരൻ, പഞ്ചായത്ത് മെമ്പർ സന്ധ്യ ഷിബു, പി.ടിഎ വൈസ് പ്രസിഡന്റ് മജീദ് തെങ്കര, എം.പി.ടി.എ പ്രസിഡണ്ട് സുബൈദ ഹാരിസ്, പ്രധാനാദ്ധ്യാപിക സബീന, സ്റ്റാഫ് സെക്രട്ടറി കെ.ബഷീർ, സുരേഷ്,​ പ്രോഗ്രാം കൺവീനർ പി.കെ.രാജീവൻ എന്നിവർ സംസാരിച്ചു.