പ്ളസ് വൺ ; ഒന്നാംഘട്ട അലോട്ട്മെന്റിൽ ഇടം പിടിച്ചത് 2,49,540 പേർ

Tuesday 03 June 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്‌മെന്റിൽ 2,49,540 പേർ സീറ്റ് ഉറപ്പിച്ചു. ഒന്നാം അലോട്ട്‌മെന്റിന് ശേഷം 69,034 സീറ്റുകൾ ഒഴിവുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവർ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനകം പ്രവേശനം നേടണം.

ഭിന്നശേഷിക്കാർക്ക് അഡിഷണലായി അനുവദിച്ചത് ഉൾപ്പെടെ ആകെ മെരിറ്റ് സീറ്റ് - 318574

എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അൺഎയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പടെ 4,42,012 സീറ്റുകൾ സംസ്ഥാനത്തുണ്ട്. https://hscap.kerala.gov.in ലെ കാൻഡിഡേറ്റ് ലോഗിനിലൂടെ അലോട്ട്‌മെന്റ് വിവരങ്ങൾ അറിയാം.

ആദ്യ അലോട്ട്‌മെന്റ് ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ട. ഇവർക്ക് ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാനാവും. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിൽ നൽകണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ , തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.

രണ്ടാമത്തെ അലോട്ട്‌മെന്റ് 10നും മൂന്നാമത്തെ അലോട്ട്‌മെന്റ് 16നും പ്രസിദ്ധീകരിക്കും. 18ന് ക്ലാസ് ആരംഭിക്കും. ഇതുവരെ അപേക്ഷിക്കാനാവാത്തവർ മൂന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിന് പുതിയ അപേക്ഷ സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാൽ അലോട്ട്‌മെന്റിന് പരിഗണിക്കാത്തവരും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കണം.

ഒ​ന്നാം​വ​ർ​ഷ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

വി​ജ​യ​ശ​ത​മാ​നം​ ​കു​റ​ഞ്ഞു തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ർ​ച്ചി​ൽ​ ​ന​ട​ന്ന​ ​ഒ​ന്നാം​വ​ർ​ഷ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​റ​ഗു​ല​ർ​ ​സ​യ​ൻ​സ്,​ ​ഹ്യു​മാ​നി​റ്റീ​സ്,​ ​കൊ​മേ​ഴ്സ് ​വി​ഭാ​ഗ​ത്തി​ൽ​ 3,79,444​ ​പേ​ർ​ ​പ​രീ​ക്ഷ​യെ​ഴു​തി​ 2,36,317​ ​പേ​ർ​ ​വി​ജ​യി​ച്ചു.​ 62.28​ ​ആ​ണ് ​വി​ജ​യ​ശ​ത​മാ​നം.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 67.30​ ​ശ​ത​മാ​ന​മാ​യി​രു​ന്നു. സ​യ​ൻ​സ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത് ​-​ 1,89,479​ ​പേ​ർ​ ​വി​ജ​യി​ക​ൾ​ ​-​ 1,30,158​ ​വി​ജ​യ​ശ​ത​മാ​നം​ ​-​ 68.69.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​-​ 69.98% ഹ്യു​മാ​നി​റ്റീ​സ് ​-​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്-​ 78,735​ ​വി​ജ​യി​ക​ൾ​ ​-​ 39,817​ ​വി​ജ​യ​ശ​ത​മാ​നം​ ​-50.57​-​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​-​ 57.96​ ​%. കൊ​മേ​ഴ്സ് ​-​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത് ​-​ 1,11,230​ ​വി​ജ​യി​ക​ൾ​ ​-​ 66,342​ ​വി​ജ​യ​ശ​ത​മാ​നം​ ​-​ 59.64.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​-​ 69.20​ ​%. ഓ​പ്പ​ൺ​ ​സ്‌​കൂ​ൾ​വി​ഭാ​ഗം​ ​-​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്-​ 27,295 വി​ജ​യി​ക​ൾ​ ​-​ 11,062​ ​വി​ജ​യ​ശ​ത​മാ​നം​ ​-​ 40.53 ടെ​ക്നി​ക്ക​ൽ​ ​വി​ഭാ​ഗം​ ​-​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്-​ 1562​ ​വി​ജ​യി​ക​ൾ​ ​-​ 693​ ​വി​ജ​യ​ശ​ത​മാ​നം​ ​-​ 44.37​ .​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​-​ 48.78​ ​%​ ​വി​ജ​യം. പ​രീ​ക്ഷാ​ഫ​ലം​ ​h​t​t​p​s​:​r​e​s​u​l​t​s.​h​s​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.