ഒഴിവുകൾ മറച്ച് കെ.എസ്.ആർ.ടി.സി: 2 വർഷത്തിനിടെ വിരമിച്ചത് 3558 പേർ; 600 പേർക്ക് താത്കാലിക നിയമനം

Tuesday 03 June 2025 12:00 AM IST

തിരുവനന്തപുരം:കഴിഞ്ഞ രണ്ട് വർഷത്തിനിടെ കെ.എസ്.ആർ.ടി.സിയിൽ നിന്ന്

വിരമിച്ചത് 3558 പേർ.ഇതിൽ ഒരൊഴിവ് പോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തില്ല.ഇപ്പോൾ

സ്വിഫ്ടിലേക്ക് 600 പേരെ താത്കാലിക നിയമനത്തിന് ക്ഷണിച്ചിരിക്കുകയാണ്

അധികൃതർ.

കഴിഞ്ഞ മാസം കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചത് 669പേർ. ഏപ്രിലിലെ കണക്കു കൂടി നോക്കിയാൽ വിരമിച്ചവരുടെ എണ്ണം 998. ഇതിൽ 369 ‌ഡ്രൈവർമാരും 271 കണ്ടക്ടർമാരും 21 ഹയർ ഡിവിഷൻ ഓഫീസർമാരും ഉൾപ്പെടും. മിനിസ്റ്റീരിയൽ, മെക്കാനിക്കൽ ജീവനക്കാരാണ് മറ്റുള്ളവർ. ജീവനക്കാരുടെ എണ്ണം കുറയുമ്പോൾ അതനുസരിച്ച് ബസ് സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണ് തന്ത്രം. റൂട്ടുകളുടെ ക്രമീകരണം, വരുമാനം കുറഞ്ഞവ ഒഴിവാക്കൽ തുടങ്ങിയയവയാണ് വഴികൾ.പത്ത് വർഷം മുമ്പ്

5200 സർവീസുകൾ നടന്നിടത്ത് ഇപ്പോൾ 4000 സർവീസ് പോലും ഇല്ലാത്ത അവസ്ഥയായി.

ബസുകളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരെ കുറയ്ക്കാൻ 2018 മുതൽ അഞ്ചു വർഷം നിയമനഹനിരോധനമായിരുന്നു. ഒഴിവുകളിൽ ജീവനക്കാരെ പുനർവിന്യസിച്ചു. നിരോധനം 2023ൽ കഴിഞ്ഞെങ്കിലും ത‌ത്‌സ്ഥിതി തുടരുന്നു.

ന്യായീകരണം:

1 ജീവനക്കാരുടെ എണ്ണം കുറയുമ്പോൾ ശമ്പള ബാദ്ധ്യതും കുറയും. ഇപ്പോഴും സർക്കാർ ധനസഹായത്തോടെയാണ് ശമ്പള വിതരണം .

2 പുതിയ ബസുകൾ വാങ്ങൽ പദ്ധതി നടപ്പിലായില്ല, നിലവിലുള്ള ബസുകൾക്ക് ഇത്രയുംസ ജീവനക്കാർ മതി

സംഭവിക്കുന്നത്:

1 കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകളിൽ പോലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു.

അതിനെതിരെ നടപടിയില്ല.

2 യാത്രക്കാർ മറ്റ് യാത്രാ സൗകര്യങ്ങൾ തേടി പോകുന്നു.

□ജീവനക്കാർ 2013ൽ-38,000

□ജീവനക്കാ‌ർ 2025ൽ -22,174

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​പെ​ൻ​ഷ​ൻ​ ​ന​ൽ​കാ​ൻ​ 73​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ 73.73​കോ​ടി​ ​അ​നു​വ​ദി​ച്ചു.​ ​ഒ​പ്പം​ ​മ​റ്റ് ​ചെ​ല​വു​ക​ൾ​ക്കാ​യി​ 20​കോ​ടി​ ​കൂ​ടി​ ​ചേ​ർ​ത്ത് 93.73​കോ​ടി​യാ​ണ് ​ധ​ന​വ​കു​പ്പ് ​കൈ​മാ​റി​യ​തെ​ന്ന് ​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​അ​റി​യി​ച്ചു.​ ​ഇ​തോ​ടെ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​ന​ൽ​കി​യ​ത് 343​കോ​ടി​യാ​യി.​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്ത​ക​വ​ർ​ഷം​ ​ബ​ഡ്ജ​റ്റി​ൽ​ ​വ​ക​യി​രു​ത്തി​യ​ 900​കോ​ടി​യു​ൾ​പ്പെ​ടെ​ 1576​കോ​ടി​ ​രൂ​പ​യാ​ണ് ​ന​ൽ​കി​യ​ത്.​ ​ഇൗ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ശേ​ഷം​ ​ഇ​തു​വ​രെ​ 6401​കോ​ടി​ ​രൂ​പ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​ന​ൽ​കി​യെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.