ആഘോഷമായി സ്കൂൾ പ്രവേശനോത്സവം

Tuesday 03 June 2025 12:00 AM IST

തിരുവനന്തപുരം: മഴമേഘങ്ങൾ പിൻവാങ്ങി തെളിഞ്ഞമാനത്തിന് കീഴെ കുട്ടികളുടെ ആദ്യ സ്കൂൾപ്രവേശനദിനം ആഘോഷമായി. മധുരവും സമ്മാനങ്ങളും നൽകി വാദ്യമേളത്തോടെ സ്കൂളുകൾ നവാഗതരെ സ്വീകരിച്ചു. അക്ഷരമുറ്റത്ത് പതിവുപോലെ കരച്ചിലും ചിരിയും ഇടകലർന്നു. വർണബലൂണുകൾ കൊണ്ട് അലങ്കരിച്ച മുറ്റങ്ങളിലും ക്ളാസ് മുറികളിലും കൊച്ചുകൂട്ടുകാർക്ക് വർണത്തൊപ്പികളടക്കം നൽകി വരവേറ്റു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ സ്‌കൂളുകളിലും പ്രവേശന പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്തു.

ബ​ഡ്സ് ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ​താ​ത്കാ​ലിക നി​യ​മ​ന​ങ്ങ​ളി​ൽ​ ​മു​ൻ​ഗ​ണ​ന​:​ ​മ​ന്ത്രി

കൊ​ച്ചി​:​ ​നി​യ​മ​-​സാ​ങ്കേ​തി​ക​ ​ത​ട​സ​ങ്ങ​ൾ​ ​ഇ​ല്ലെ​ങ്കി​ൽ​ ​ബ​ഡ്‌​സ് ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​താ​ത്കാ​ലി​ക​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ് ​പ​റ​ഞ്ഞു. വ​ട​വു​കോ​ട് ​പോ​ൾ​ ​പി.​ ​മാ​ണി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ബ​ഡ്‌​സ് ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ബ​ഡ്‌​സ് ​സ്‌​കൂ​ൾ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​വി​പ​ണി​ ​ക​ണ്ടെ​ത്തു​ന്ന​ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്. പി.​വി.​ ​ശ്രീ​നി​ജി​ൻ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കു​ടും​ബ​ശ്രീ​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​എ​ച്ച്.​ ​ദി​നേ​ശ​ൻ,​ ​വ​ട​വു​കോ​ട് ​പു​ത്ത​ൻ​കു​രി​ശ് ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സോ​ണി​യ​ ​മു​രു​കേ​ശ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ട്ടാ​ണ് ​ബ​ഡ്‌​സ് ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​നോ​ത്സ​വം​ ​സം​ഘ​ടി​പ്പി​ച്ച​ത്.

മാ​ലി​ന്യം​ ​വ​ലി​ച്ചെ​റി​യ​ൽ: പാ​രി​തോ​ഷി​കം​ ​കൂ​ട്ടും മാ​ലി​ന്യം​ ​വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് 5.75​ ​കോ​ടി​ ​രൂ​പ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പി​ഴ​ ​ഈ​ടാ​ക്കി.​ ​മാ​ലി​ന്യം​ ​വ​ലി​ച്ചെ​റി​യു​ന്ന​തി​ന്റെ​ ​തെ​ളി​വ് ​ന​ൽ​കു​ന്ന​വ​ർ​ക്ക് ​പാ​രി​തോ​ഷി​കം​ ​വ​ർ​ദ്ധി​പ്പി​ക്കും. നി​ല​വി​ൽ​ 2500​ ​രൂ​പ​യാ​ണ്.​ ​ഫോ​ൺ​:​ 9446​ 700​ 800.