റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച ഇന്ന്
Tuesday 03 June 2025 12:12 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയ്‌ക്ക് 12.30ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവുമായി കൂടികാഴ്ച നടത്തും. കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്‌ചയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം സിൽവർ ലൈനിന് കേന്ദ്രാനുമതി ലഭിക്കുന്നതിനുള്ള ചർച്ചകളും കൂടിക്കാഴ്‌ചയുടെ ഭാഗമായേക്കും
കേരളത്തിലെ ദേശീയ പാതാ 66മായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നാളെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയെ കാണുന്നുണ്ട്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഒപ്പമുണ്ടാകും.