തമിഴ്നാട് മുൻ മന്ത്രി ശെന്തിൽകുമാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

Tuesday 03 June 2025 12:12 AM IST

പാലക്കാട്: തമിഴ്നാട് മുൻ മന്ത്രി ശെന്തിൽകുമാർ സഞ്ചരിച്ചിരുന്ന കാർ പാലക്കാട് അപകടത്തിൽപെട്ടു.

പട്ടാമ്പി കൊപ്പത്ത് വെച്ച് മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ കൊപ്പം സെന്ററിലായിരുന്നു സംഭവം. വളാഞ്ചേരി ഭാഗത്ത് നിന്നും വരികയായിരുന്നു മുൻ മന്ത്രിയുടെ കാറും, പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരികയായിരുന്ന മറ്റൊരുകാറും കൂട്ടിയടിക്കുകയായിരുന്നു.

മന്ത്രി സഞ്ചരിച്ചിരുന്ന കാറിന്റെ മുൻ വശം പൂർണമായും തകർന്നു .ഇരുവാഹനങ്ങളിലും യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. കൊപ്പം പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.