വയലാ എൻ.വി യു.പി 12 ജോഡി ഇരട്ടകൾ
Tuesday 03 June 2025 1:13 AM IST
കടയ്‌ക്കൽ: വയല എൻ.വി യു.പി സ്കൂളിലെ പ്രവേശനോത്സവത്തിൽ താരങ്ങളായി 12 ജോഡി ഇരട്ടകൾ. സ്കൂളിലെ അദ്ധ്യാപകരായ കെ.വി. മനു മോഹൻന്റെ ആര്യ എസ്.ചന്ദ്രന്റെയും കുട്ടികൾ ഉൾപ്പടെ സ്കൂളിൽ ഇതോടെ 21 ജോഡി ഇരട്ടകളായി. പ്രവേശനോത്സവം മുൻ എ. ഇ.ഒ എം. ഭാസി ഉദ് ഘാടനം ചെയ്തു. ഇട്ടിവ ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി.എസ്. സോളി, ബിന്ദു അശോകൻ, ബി. സുരേന്ദ്രൻ പിള്ള, വയലാ ശശി, ബി രാജീവ്, സ്കൂൾ മാനേജർ കെ.ജി. വിജയകുമാർ, പി.ടി ഷീജ, പി.ടി.എ പ്രസിഡന്റ് എൻ. രാമാനുജൻ പിള്ള, ടി.വി. സലാഹുദീൻ, എൻ. തങ്കപ്പൻ പിള്ള, എസ്. ഗിരിജ കുമാരി, ബി. പദ്മിനി അമ്മ എന്നിവർ സംസാരിച്ചു.