പെരുമ്പുഴ കെ.എസ്.ഇ.ബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം

Tuesday 03 June 2025 1:13 AM IST
പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നി​ന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പെരുമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിക്കുകയും മകൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പെരുമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ഷാൻ മുട്ടയ്ക്കാവ് അദ്ധ്യക്ഷനായി, യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ കുരീപ്പള്ളി സലിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വിനോദ് ജി.പിള്ള, ഗോപകുമാർ, വിനോദ് കോണിൽ, യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അതുൽ പള്ളിമൺ, റെക്സൺ, ഹാരോൺ, ജയൻ തട്ടാർകോണം, ഷാജഹാൻ ഇളംപള്ളൂർ, സൽമാൻ വിളയിൽ, വിളവീട്ടിൽ മുരളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി, സിന്ധു ഗോപൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സി​. സുവർണ്ണ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. ബൈജു, ബ്ലോക്ക് ജനറൽ സെക്രട്ടറി ജമാലുദ്ദീൻ, സി. മനോഹരൻ, ഇക്ബാൽ, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.