പ്ളസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി, വീട്ടിൽ നിന്നിറങ്ങിയത് സ്‌കൂളിലേയ്ക്ക് പോകുന്നെന്ന് പറഞ്ഞ്

Tuesday 03 June 2025 8:04 AM IST

കൊച്ചി: എറണാകുളം പിറവത്ത് നിന്ന് പ്ളസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഓണക്കൂർ സ്വദേശി അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട സർക്കാർ ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ്.

ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വിദ്യാർത്ഥി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. പിറവം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാ‌ർത്ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടണം. നമ്പർ: 9496 976421, 9846 681309