'ഇതെന്താ, തലയിൽ പിടയ്ക്കുന്ന മീനോ?'; വധുവിന്റെ പുതിയ ഹെയർസ്റ്റെെൽ കണ്ട് ഞെട്ടി നെറ്റിസൺസ്
എല്ലാവരുടെയും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് വിവാഹദിനം. അന്ന് വളരെ വ്യത്യസ്തമായി കാണാനാണ് വരനും വധുവും ആഗ്രഹിക്കുന്നത്. ഇപ്പോഴിതാ ഒരു വധുവിന്റെ ഹെയർസ്റ്റെലാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഡൽഹിയിലെ ഹെയർസ്റ്റെെലിസ്റ്റ് റിഷവ് തിവാരിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വധുവിന്റെ തലയിൽ മത്സ്യത്തിന്റെ ഹെയർസ്റ്റെലാണ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു യുവതി വിവാഹ വസ്ത്രം ധരിച്ച് മുഖം മറച്ച് ഇരിക്കുന്നതും തലയിൽ മുടി ഉപയോഗിച്ച് മത്സ്യത്തിന്റെ രൂപം സെറ്റ് ചെയ്യുന്നതും കാണാം. മത്സ്യത്തിന്റേത് പോലെ കണ്ണ്, ചിറക് എല്ലാം കൃത്യമായി മുടിയിൽ ചെയ്തിട്ടുണ്ട്. ഒരു മത്സ്യം തലയിൽ ഇരിക്കുന്നതുപോലെ തന്നെ തോന്നുന്നു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി കമന്റും ലെെക്കും ഇത് ലഭിക്കുന്നുണ്ട്. കൂടുതലും വിമർശനമാണ് ഈ ഹെയർസ്റ്റെലിന് ലഭിക്കുന്നത്. വീഡിയോ ഇതിനോടകം 89.1 മില്യൺസ് വ്യൂസ് നേടി കഴിഞ്ഞു.
'ഇത് തീർച്ചയായും സൂപ്പറാണ് പക്ഷേ ഒരു വധുവിന് ഈ സ്റ്റെെൽ ചേരില്ല', 'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശം ഹെയർ സ്റ്റെെൽ ഇതാണ്', 'കടലിലാണോ ഈ വിവാഹം നടക്കുന്നത്', 'പക്ഷേ എന്തിനാണ് ഇത്തരം ഒരു ഹെയർസ്റ്റെെൽ ചെയ്തത്', 'ആ ഹെയർസ്റ്റെെൽ കാരണം വധു മുഖം പോലും പൊത്തിവച്ചിരിക്കുകയാണ്' - ഇങ്ങനെ പോകുന്നു കമന്റുകൾ. ഇത്തരത്തിൽ വ്യത്യസ്തമായ നിരവധി ഹെയർസ്റ്റെെലുകൾ പരീക്ഷിക്കുന്ന ആളാണ് റിഷവ് തിവാരി. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതുപോലെയുള്ള നിരവധി വീഡിയോകൾ ഉണ്ട്. വീഡിയോ.