കുസാറ്റിൽ ബിരുദ ദാന ചടങ്ങ്
Wednesday 04 June 2025 12:31 AM IST
കൊച്ചി: കൊച്ചി സർവകലാശാലയിലെ (കുസാറ്റ്) ബയോ ടെക്‌നോളജി വകുപ്പ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. എംഎസ് സി ബയോ ടെക്‌നോളജി എം.എസ്. സി മൈക്രോബയോളജി കോഴ്സുകളിൽ 28 വിദ്യാർത്ഥികൾ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 14 വിദ്യാർത്ഥികൾ വീതം എം.എസ്.സി ബയോ ടെക്‌നോളജിയിലും എം.എസ്.സി മൈക്രോ ബയോളജിയിലുമായി ബിരുദാനന്തര ബിരുദം നേടി.
എസ്.ഡി കോളേജ് സുവോളജി വിഭാഗം പ്രൊഫസറും ഡിപ്പാർട്‌മെന്റ് ഹെഡുമായ ഡോ.ജി. നാഗേന്ദ്ര പ്രഭു വിദ്യാർത്ഥികൾക്ക് മെഡലുകൾ സമ്മാനിച്ചു. കുസാറ്റ് ഡീൻ ഒഫ് സയൻസ് ഡോ. സുനോജ്, കുസാറ്റ് ബയോടെക്‌നോളജി ഹെഡ് ഒഫ് ഡിപ്പാർട്‌മെന്റ് ഡോ. പാർവതി, കുസാറ്റ് ബയോടെക്‌നോളജി പ്രൊഫസർ ഡോ. സരിത എന്നിവർ ബിരുദ വിതരണം നിർവഹിച്ചു.