മത്സ്യത്തൊഴിലാളി  കോൺ. ധർണ

Tuesday 03 June 2025 6:41 PM IST

കൊച്ചി: കപ്പൽ അപകടത്തെ തുടർന്ന് വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക, ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് ധർണ നടത്തി.

10 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.സി. ക്ലാരൻസ് അദ്ധ്യക്ഷത വഹിച്ചു. മുനമ്പം സന്തോഷ്, ആന്റണി കളരിക്കൽ, എം. എൽ. സുരേഷ്, ഗോപിദാസ്, അമ്മിണിക്കുട്ടൻ, കെ. എൻ. കാർത്തികേയൻ, കെ. വി.രത്‌നാകരൻ, ഇ. എസ്. സുരേന്ദ്രൻ, ജയകുമാർ, സിനീഷ് പോൾ എന്നിവർ പ്രസംഗിച്ചു.