കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Wednesday 04 June 2025 2:19 AM IST
രാജേഷ് ഡീഗൽ

പെരുമ്പാവൂർ: രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ ഗഞ്ചാം സ്വദേശി രാജേഷ് ഡീഗനയാണ് (23) പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പെരുമ്പാവൂർ ബസ് സ്റ്രാൻഡ് പരിസരത്ത് കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 20,​000 രൂപ നിരക്കിലായിരുന്നു ഇയാൾ വിറ്റിരുന്നത്. കഞ്ചാവ് വിറ്റതിന് ഇയാൾ പാലക്കാട് ജയിലിൽ രണ്ടുവർഷത്തോളം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐമാരായ പി.എം. റാസിഖ്, വിനിൽ ബാബു, ജോഷി മാത്യു, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ് , സീനിയർ സി.പി.ഒമാരായ വർഗീസ് വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, എ.ടി. ജിൻസ്, നോബിൾ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.