അനുമോദനവും പുസ്തക വിതരണവും
Wednesday 04 June 2025 12:02 AM IST
ബേപ്പൂർ: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ എസ് .എസ് .എൽ .സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഹിന്ദു ഐക്യവേദി കുടുംബങ്ങളിലെ കുട്ടികൾക്കുള്ള അനുമോദനവും പുസ്തക വിതരണവും ഗോതീശ്വരം ഹിന്ദു ഐക്യവേദി സേവ മന്ദിരത്തിൽ നടന്നു. പിണ്ണാണത്ത് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോതീശ്വരം ക്ഷേത്രം പ്രസിഡന്റ് പിണ്ണാണത്ത് ജനാർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂർ നഗർ സംഘ കാര്യവാഹ് രഞ്ജിത്ത് മുഖ്യാതിഥിയായി. ഹിന്ദു ഐക്യവേദി യൂനിറ്റ് പ്രസിഡന്റ് പിണ്ണാണത്ത് ജീവൻ, ജയശ്രീ സുധീഷ് , പാറച്ചോട്ടിൽ അനിൽകുമാർ, സജീന്ദ്രൻ, കെ.പി രാജഗോപാൽ, ആകാശ് എന്നിവർ പ്രസംഗിച്ചു. പി. ബൈജു സ്വാഗതം പറഞ്ഞു.