അവാർഡുകൾ സമ്മാനിച്ചു
Wednesday 04 June 2025 12:02 AM IST
വടകര: കേരള വിഷന്റെ കുടുംബശ്രീ സംരംഭകത്വ അവാർഡുകൾ വടകര നഗരസഭയുടെ കാർബൺ ന്യൂട്രൽ പാർക്കിനും ഗ്രീൻ ടെക്നോളജി സെന്ററിനും ലഭിച്ചു. കാഷ് അവാർഡും ശിൽപവും ഹരിതകർമ്മസേന ജനറൽബോഡി യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ പി. കെ. സതീശൻ ഹരിയാലി ഭാരവാഹികൾക്ക് കൈമാറി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി പ്രജിത അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വിഗിഷ ഗോപാൽ, കുടുംബശ്രീ മെന്റർ റീന വി.പി, കോ ഓർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ പ്രസംഗിച്ചു. വീടുകളിൽനിന്ന് അജൈവ മാലിന്യം ശേഖരിക്കുമ്പോൾ കുഴഞ്ഞ് വീണ ആളുടെ ജീവൻ രക്ഷിച്ച സംസ്ഥാന സർക്കാരിന്റെ ആദരവ് നേടിയ സീമ സി.പിയെ അനുമോദിച്ചു. ഹരിയാലി സെക്രട്ടറി വിനീത സ്വാഗതവും പ്രസിഡന്റ് രഷിദ പവിത്രൻ നന്ദിയും പറഞ്ഞു.