ലിറ്റിൽ ഫ്ളവറിൽ ഇ- കാണിക്ക
Wednesday 04 June 2025 12:52 AM IST
കൊച്ചി: ആരാധനാലയങ്ങൾക്ക് ഡിജിറ്റൽ സൊല്യൂഷൻ നൽകുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് എളംകുളം ലിറ്റിൽ ഫ്‌ളവർ ചർച്ചിൽ സ്ഥാപിച്ച ഇ കാണിക്ക ബാങ്ക് സി.ഒ.ഒ. ആന്റോ ജോർജ് ടി സമർപ്പിച്ചു. വികാരി ഫാ. ജോയ് അയ്‌നിയാടൻ, അസിസ്റ്റന്റ് വികാരി ഫാ. ലിജോയ് വടക്കുംചേരി, കൈക്കാരന്മാരായ നോബിൾ കെ. ജോൺ, ജോസഫ് കെ.വി, വൈസ് ചെയർമാൻ പ്രൊഫ. ജോർജ് ഫിലിപ്പ്, സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം റീജണൽ ഹെഡ് ടൈനു ഈഡൻ അമ്പാട്ട്, ക്ലസ്റ്റർ ഹെഡ് അൻസ എം.എസ്, കടവന്ത്ര ബ്രാഞ്ച് ഹെഡ് അരുൺ മാത്യു എന്നിവർ പങ്കെടുത്തു.