ആദ്യ അലോട്‌മെന്റിൽ പ്രവേശനം 20,182 പേർക്ക്

Wednesday 04 June 2025 12:39 AM IST

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്‌മെന്റിൽ ജില്ലയിൽ പ്രവേശനം ലഭിച്ചത് 20,182 പേർക്ക്. നാളെ വൈകിട്ട് അഞ്ചു വരെയാണ് പ്രവേശനം. പ്ലസ് വണ്ണിലേക്ക് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി ആകെയുള്ള 37,900 സീറ്റുകളിലേക്ക് 38,687ലേറെ അപേക്ഷകൾ ലഭിച്ചു.

കഴിഞ്ഞ തവണ 32,225 പേർ മാത്രമാണ് പ്ലസ് വണ്ണിൽ അഡ്മിഷൻ നേടിയത്. സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 3,127 സീറ്റുകൾ ഉൾപ്പെടെ മെറിറ്റ് ക്വാട്ടയിൽ 24,578 സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്‌മെന്റ് നടന്നത്. ആദ്യ ഘട്ടത്തിൽ 4,396 മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

ഇത്തവണ അപേക്ഷിച്ചതിൽ 34,057 പേർ എസ്.എസ്.എൽ.സി വിജയികളും 3,357 പേർ സി.ബി.എസ്.ഇ വിജയികളും 372 പേർ ഐ.സി.എസ്.ഇ വിജയികളുമാണ്. 694 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അന്യ സംസ്ഥാനങ്ങളിലെ ടെക്നിക്കൽ സ്ട്രീമിൽ നിന്നുള്ളവരുമാണ്.

 ആദ്യ അലോട്ട്മെന്റ് പ്രവേശനം സ്‌പോർട്‌സ് ക്വാട്ട: 631 സീറ്റുകളിലേക്ക് 628 പേരാണ് അപേക്ഷിച്ചത്. 458 പേർ പ്രവേശനം നേടി. 173 സീറ്റുകൾ ഒഴിവുണ്ട്. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ക്വാട്ട: 139 സീറ്റുകളിൽ 138ലും പ്രവേശനം നേടി. ഇനി ആകെയുള്ളത് ഒരു സീറ്റ്. എസ്.സി. വിഭാഗം: 3,758 സീറ്റുകളിൽ 3,123ലും പ്രവേശനം നേടി. 635 സീറ്റുകൾ ഒഴിവുണ്ട്.  എസ്.ടി. വിഭാഗം: 2,662 സീറ്റുകളിൽ 215 പേർ മാത്രമാണ് പ്രവേശനം നേടിയത്. 2,447 സീറ്റുകൾ ഒഴിവുണ്ട്.

കഴിഞ്ഞ വർഷം പ്രവേശനം

(സ്ട്രീം, ആകെ സീറ്റ്, പ്രവേശനം നേടിയത്, ഒഴിഞ്ഞ് കിടന്നത്)

സയൻസ്, 21,300, 18,473, 2,827

കൊമേഴ്‌സ്, 11,660, 9,847, 1,813

 ഹ്യുമാനിറ്റീസ് 4,940, 3,905, 1,035

 അലോട്ട്മെന്റുകൾ

രണ്ടാം അലോട്ട്മെന്റ്: 10 മൂന്നാം അലോട്ട്മെന്റ് : 16 ക്ലാസുകൾ ആരംഭിക്കുന്നത്: 18