അത്യാഹിത വിഭാഗം നവീകരിച്ചു
Wednesday 04 June 2025 12:02 AM IST
കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഏഴുലക്ഷം രൂപ ചെലവഴിച്ച് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം നവീകരിച്ചു. ഡോക്ടേഴ്സ് റൂം ഒബ്സർവേഷൻ റൂം എന്നിവയാണ് ആശുപത്രിയോട് ചേർന്ന് സജ്ജമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, കുന്നുമ്മൽ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലീബ സുനിൽ, ആശുപത്രി സൂപ്രണ്ട് ടി.അനുരാധ, വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ് , സി.എം.ഒ ഡോ. പി.അബ്ദുൾ ജലീൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത രാജൻ, കെ.കെ ഷമീന, കെ.കൈരളി, ഡോ.അമൽജ്യോതി, നഴ്സിംഗ് സൂപ്രണ്ട് എം ഫരിദ എന്നിവർ പ്രസംഗിച്ചു.