ജീവനക്കാരന് മർദ്ദനം

Tuesday 03 June 2025 9:15 PM IST

മരട്: വൈദ്യുതി തകരാർ പരിശോധിക്കാൻ പോകുന്നതിനിടെ കെ.എസ്. ഇ.ബി ജീവനക്കാരന് നടുറോഡിൽ മർദ്ദനമേറ്റു. പനങ്ങാട് ഏഴാം വാർഡിൽ ഇന്നലെയാണ് സംഭവം. ലൈൻമാൻ കുഞ്ഞുക്കുട്ടനെ പ്രദേശവാസിയായ ചിറ്റമനപറമ്പ് ജെയ്നിയാണ് മർദ്ദിച്ചത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന തന്നെ ജെയ്നി പിന്നിലൂടെ ഓടി വന്ന് മർദ്ദിക്കുകയായിരുന്നെന്ന് കുഞ്ഞുക്കുട്ടൻ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്തംബറിലും ജെയ്നി കുഞ്ഞുക്കുട്ടനെ മർദ്ദിച്ചിരുന്നു. വൈദ്യുതി ബിൽ അടക്കാതിരുന്നതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയപ്പോഴാണ് അന്ന് വീടിനകത്ത് വച്ച് കുഞ്ഞുക്കുട്ടനെ മർദ്ദിച്ചത്. സംഭവത്തിൽ പനങ്ങാട് പൊലീസ് ജെയ്നിക്കെതിരെ കേസെടുത്തിരുന്നു. കെ.എസ്. ഇ.ബി.അധികൃതർ പനങ്ങാട് പൊലീസിൽ പരാതി നൽകി.