എൽ.എച്ച്.ബി കോച്ചുകൾ

Tuesday 03 June 2025 9:15 PM IST

കൊച്ചി: എറണാകുളം ജംഗ്ഷൻ- കെ.എസ്.ആർ ബംഗളൂരു (12678)-എറണാകുളം ജംഗ്ഷൻ (12677) ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകൾക്ക് ആധുനിക എൽ.എച്ച്.ബി കോച്ചുകൾ അനുവദിച്ചു. എറണാകുളത്ത് നിന്ന് ജൂൺ 20നും കെ.എസ്.ആർ ബംഗളൂരുവിൽ നിന്ന് 21നും പുതിയ കോച്ചുകളുമായി ഓടിത്തുടങ്ങും. ഇതോടൊപ്പം കോച്ച്ഘടനയിലും മാറ്റമുണ്ട്. രണ്ട് എ.സി ചെയർകാർ, 11 രണ്ടാംക്ലാസ് ചെയർകാർ, 01 എ.സി. എക്സിക്യുട്ടീവ് ചെയർകാർ, 04 ജനറൽ സെക്കന്റ് ക്ലാസ്, 01 സെക്കന്റ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ, 01 ദിവ്യാംഗജൻ സെക്കന്റ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ എന്നിങ്ങനെയാണ് പുതുക്കിയ കോച്ചുഘടനയെന്ന് ദക്ഷിണറെയിൽവേ അറിയിച്ചു.