പ്രവേശനോത്സവം 

Wednesday 04 June 2025 1:34 AM IST
കോട്ടപ്പള്ള ടൗൺ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം

അലനല്ലൂർ: കോട്ടപ്പള്ള ടൗൺ അങ്കണവാടിയിലെ പ്രവേശനോത്സവം അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം അലി മഠത്തൊടി ഉദ്ഘാടനംചെയ്തു. ആശാവർക്കർ ടി.പി.സൈനബ അദ്ധ്യക്ഷയായി. ഷൗക്കത്തലി കാപ്പുകൽ, പക്കീസ സഫർ, റഹീസ് എടത്തനാട്ടുകര, ഹംസ വെളുത്തേടത്ത്, വി.അഫ്സൽ, വി.പി.അബൂബർ, ശതകുമാരി, സി.ഷിഫാന, എം.നിഫാന, അങ്കണവാടി ടീച്ചർ വി.പി.ജംഷീന, ഹെൽപ്പർ ശ്യാമള എന്നിവർ സംസാരിച്ചു. മധുരപലഹാരങ്ങളും പൂക്കളുമായി അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങളും ജനങ്ങളും കുട്ടികളെ സ്വീകരിച്ചു. അങ്കണവാടി പോലുള്ള പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കേണ്ട അനിവാര്യതയും കുരുന്നുകളുടെ സ്വഭാവ രൂപീകരണത്തിന്റെ ആവശ്യകതയും വിളിച്ചോതുന്നതായിരുന്നു പ്രവേശനോത്സവം.