ഭാവി തൊഴിലുകൾ സ്കിൽ അധിഷ്ഠിതം
ആഗോള തലത്തിൽ യുവാക്കൾക്ക് തൊഴിലിനോടുള്ള മനോഭാവത്തിലും, താത്പര്യത്തിലും വ്യത്യസ്തതകളുണ്ട്. പുത്തൻ തൊഴിലുകൾക്കിണങ്ങിയ സ്‌കിൽ വിലയിരുത്തിയാണ് റിക്രൂട്ട്മെന്റ് . ഭാവിതൊഴിലുകൾക്കിണങ്ങിയ സ്കിൽ കൈവരിക്കുക എന്നതാണ് ഏറെ പ്രധാനം. ഇത് ക്യാമ്പസുകളിൽ നിന്നും ലഭിക്കണമെന്നില്ല. സ്കിൽ കൈവരിക്കുന്നതിനായി വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള മുന്നൊരുക്കങ്ങൾ ആവശ്യമാണ്. എന്താണ് ഭാവി തൊഴിലുകൾ?
ടെക്നോളജി അധിഷ്ഠിത സേവന മേഖലയിലാണ് കൂടുതൽ തൊഴിലുകൾ രൂപപ്പെടുക. അതിനുതകുന്ന സ്കിൽ വികസനത്തിന് പ്രാമുഖ്യം നൽകണം.
നിലവിലുള്ള തൊഴിലാളികൾക്കുള്ള അപ്പ് സ്‌കില്ലിംഗ് / റീ സ്‌കില്ലിംഗ് എന്നിവയ്ക്കും ഊന്നൽ നൽകി വരുന്നു.
ആശയവിനിമയം ഇംഗ്ലീഷിലും മാതൃഭാഷയിലും മെച്ചപ്പെടുത്തണം. നന്നായി എഴുതാനും വായിക്കാനുമുള്ള ശീലം പഠന കാലത്തു തന്നെ വളർത്തിയെടുക്കണം. കമ്പ്യൂട്ടർ അധിഷ്ഠിത ഐ. ടി സ്കില്ലുകൾക്കു മുൻഗണന നൽകണം. കാലത്തിനിണങ്ങിയ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പഠിച്ചിരിക്കണം. ജാവ ഔട്ട് റീച്, പൈത്തൺ, സി പ്ലസ് പ്ലസ്, ആർ എന്നിവ ഇവയിൽ ചിലതാണ്. പൊതുവിജ്ഞാനം മെച്ചപ്പെടുത്തണം. പതിവായി പത്രങ്ങൾ വായിക്കണം.
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനത്താണ്. 2025 ഓടു കൂടി വരുമാനം 350 ബില്യൺ ഡോളറിലെത്തും. സോഫ്റ്റ്‌വെയർ സേവന കമ്പനികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ദൃശ്യമാണ്. ആഗോള മേഖലയ്ക്കിണങ്ങിയ പ്രാപ്തി കൈവരിക്കുന്നതോടെ പുത്തൻ സാങ്കേതിക വിദ്യകളായ ഡീപ് ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സ്പേസ് ടെക് , ഫിൻ ടെക് എന്നിവയിൽ സാദ്ധ്യതകളേറും.
വികസനം, അപ്പ് സ്കിൽ, സാങ്കേതിക വിദഗ്ദ്ധരുടെ റിക്രൂട്ട്മെന്റ് എന്നിവയിൽ വളർച്ചയുണ്ടാകും. ആഗോള ഡെലിവറി മോഡൽ, ഹൈബ്രിഡ് മോഡൽ എന്നിവ കൂടുതൽ വിപുലപ്പെടും. ഇനവേഷൻ, ഉത്പന്ന ഗുണനിലവാരം, ആഗോള സേവനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യമേറും. മൂല്യ വർദ്ധനവിന് ഡിജിറ്റൽ വിശ്വാസം, സുരക്ഷ, ഉത്തരവാദ ടെക്നോളജി, സേവനത്തിലൂടെയുള്ള മികവ്, പ്രവൃത്തി പരിചയം, സ്കിൽ വികസനം, നൂതന സാങ്കേതിക സ്കില്ലുകൾ എന്നിവ വേണ്ടിവരും. സാങ്കേതിക വിദഗ്ദ്ധർക്കായുള്ള റിക്രൂട്ട്മെന്റിൽ വർദ്ധനവുണ്ടാകും. മികച്ച ടാലന്റ് അത്യന്താപേക്ഷിതമാകും. സൈബർസെക്യൂരിറ്റി വെല്ലുവിളികൾ വർദ്ധിക്കാനിടവരും.
ഹൈപ്പർ ഓട്ടോമേഷൻ, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, 5 ജി എന്നിവ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. മെറ്റാവേഴ്സ്, വെബ് 3.0 ,ക്‌ളൗഡ് സേവനങ്ങൾ, എഡ്ജ് കമ്പ്യൂട്ടിംഗ്, ക്വാന്റം കമ്പ്യൂട്ടിംഗ്, ഇ.എസ്.ജി എന്നിവ വിപുലപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈബർ സെക്യൂരിറ്റിക്ക് സൈബർ ക്രൈം നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ പങ്കുവഹിക്കാൻ സാധിക്കും.