കേരള യൂണി. ബിരുദ എൻട്രൻസ് 8ന്
സർവകലാശാലയിലെ പഠന വകുപ്പുകളിലെ നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 8ന് നടത്തും. 16 മേജർ വിഷയങ്ങളിൽ ഒരു മണിക്കൂർ വീതമുള്ള ഒബ്ജ്റ്റകീവ് ടൈപ്പ് പരീക്ഷയാണ് നടത്തുക. ഒരു ശരിയുത്തരത്തിന് നാലു മാർക്ക് ലഭിക്കും. ഒരു തെറ്റ് ഉത്തരത്തിന് ഒരു മാർക്ക് കുറയും. ടൈംടേബിൾ, ഹാൾടിക്കറ്റ് എന്നിവ www.keralauniversity.ac.in വെബ്സൈറ്റിൽ. ഇ-മെയിൽ cssfyughelp2025@gmail.com, ഫോൺ- 9188524612, 04712308328
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേറ്റഡ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ എംടെക് (2008 സ്കീം –മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് , ട്രാവൽ ആൻഡ് ടൂറിസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ബിബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ ഇക്കണോമെട്രിക്സ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പരീക്ഷയ്ക്ക് അപേക്ഷിക്കാം ഒന്നാം സെമസ്റ്റർ എം.ആർക് (2024 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 23 മുതൽ നടക്കും. 9 വരെ ഫീസടച്ച് അപേക്ഷിക്കാം. പരീക്ഷാ തീയതി നാലാം സെമസ്റ്റർ എം.ബി.എ (2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷകൾ 16 മുതൽ നടക്കും.
എൻട്രൻസ്: ഉത്തരങ്ങൾ പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: എം.ബി.എ, പഞ്ചവത്സര- ത്രിവത്സര എൽ എൽ.ബി, പ്രവേശന പരീക്ഷകളിൽ അപേക്ഷകർ രേഖപ്പെടുത്തിയ ഉത്തരം www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. Candidate Portal ലെ Home പേജിൽ ‘Candidate Response’ മെനുവിൽ അപേക്ഷകർ രേഖപ്പെടുത്തിയ ഉത്തരങ്ങൾ കാണാം.
ശ്രവണ പരിമിതർക്കുള്ള ഡിഗ്രി കോഴ്സുകൾ തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കേൾവിക്കുറവുള്ളവർക്കായി നടത്തുന്ന ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (എച്ച്.ഐ), ബി.കോം (എച്ച്.ഐ, ബാച്ചിലർ ഒഫ് ഫൈൻ ആർട്സ് (എച്ച്.ഐ) കോഴ്സുകളിലേക്ക് 17നകം അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷഫോറം, പ്രോസ്പെക്ടസ് എന്നിവ http://admissions.nish.ac.inൽ.
ഹോട്ടൽ മാനേജ്മെന്റ് പ്രവേശനം തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് : www.lbscentre.kerala.gov.in, ഫോൺ- 0471-2324396, 2560361, 2560327.
ബാച്ചിലർ ഒഫ് ഡിസൈൻ, എം.സി.എ പ്രവേശനം സർക്കാർ, സ്വാശ്രയ കോളേജുകളിൽ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഓൺലൈനായി 10 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in . പ്രവേശന പരീക്ഷ 29 ന് നടത്തും. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
എം.ബി.എ അഡ്മിഷൻ തുടരുന്നു തിരുവനന്തപുരം :രാജധാനി ബിസിനസ് സ്കൂളിൽ എം ബി എ- ജനറൽ മാനേജ്മെന്റ്,ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു.ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്-7092877773,7510977773,9446777745
നീറ്റ് യു.ജി ഉത്തരസൂചിക
ന്യൂഡൽഹി: നീറ്റ് യു.ജി 2025 പ്രൊവിഷണൽ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം ഓരോ വിദ്യാർത്ഥിയുടെയും OMR ഷീറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തര സൂചികയും OMR ഷീറ്റും ഒത്തുനോക്കാനും പരാതി ഉണ്ടെങ്കിൽ ഉന്നയിക്കാനും ജൂൺ 5 വരെ അവസരം ഉണ്ട്. അതിനു ശേഷം അന്തിമ ഉത്തരസൂചികയും ഫലവും പ്രസിദ്ധീകരിക്കും. വെബ്സൈറ്റ് : neet.nta.nic. in.