പൂരം കലക്കലിൽ മൊഴിയെടുത്തു, എ.ഡി.ജി.പി ഉറങ്ങിപ്പോയി, മന്ത്രി വിളിച്ചത് കേട്ടില്ല!

Wednesday 04 June 2025 12:00 AM IST

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് എ.ഡി.ജി.പി എം.ആർ അജിത്കുമാറിൽ നിന്ന് മൊഴിയെടുത്തു. പൂരം മുടങ്ങിയ സമയത്ത് മന്ത്രി കെ.രാജൻ ഫോൺ വിളിച്ചപ്പോഴേക്കും താൻ ഉറങ്ങിയിരുന്നെന്നും പിറ്റേന്ന് രാവിലെയാണ് പ്രശ്നങ്ങൾ അറിഞ്ഞതെന്നും അജിത്കുമാർ മൊഴി നൽകിയെന്നാണ് സൂചന.

പൂരത്തിൽ പ്രശ്നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നതായി എ.ഡി.ജി.പിയുടെ മൊഴിയിലുണ്ട്. രാത്രി 10.30 വരെ മന്ത്രി വിളിച്ചപ്പോൾ സംസാരിച്ചു. പൂരം തടസമില്ലാതെ നടക്കാനുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകുകയും ചെയ്തു. എന്നാൽ,​ രാത്രി 12നു ശേഷം താൻ ഉറങ്ങിപ്പോയി. പിറ്റേന്നാണ് വിവരങ്ങൾ അറിഞ്ഞത്. തൃശൂർ പൂരം കലങ്ങിയതിൽ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാറിന് വീഴ്ച പറ്റിയെന്നാണ് ഡി.ജി.പിയുടെ പ്രാഥമിക റിപ്പോർട്ട്.

ക്രമസമാധാന പാലനത്തിൽ അജിത് കുമാർ ഗുരുതരവീഴ്ച വരുത്തിയതായി ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബ് നേരത്തേ കണ്ടെത്തിയിരുന്നു. രേഖകളും ഇന്റലിജൻസ് റിപ്പോർട്ടുകളും പരിശോധിച്ചും മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തുമായിരുന്നു കണ്ടെത്തൽ. ദിവസങ്ങൾക്കു മുൻപേ തൃശൂരിലുണ്ടായിരുന്നിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂരസ്ഥലത്ത് എത്തിയില്ലെന്നതടക്കം അജിത്കുമാറിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തിയ ഡി.ജി.പിയുടെ റിപ്പോർട്ട് കൈയിലിരിക്കെ വീണ്ടും ഇതേക്കുറിച്ച് ഡി.ജി.പിയെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു സർക്കാർ. ക്രമസമാധാനപാലനത്തിൽ വീഴ്ചവരുത്തിയെന്നും ഏകോപനച്ചുമതല വഹിച്ചില്ലെന്നതുമടക്കം അജിത്കുമാറിനെതിരായ ഡി.ജി.പിയുടെ കണ്ടെത്തലുകൾ ഗുരുതര സ്വഭാവത്തിലുള്ളതായിരുന്നു. മന്ത്രിമാർ വിളിച്ചിട്ടും ഫോണെടുക്കാതിരുന്നതും പ്രശ്നമുണ്ടായെന്നറിഞ്ഞശേഷം ഓഫ്ചെയ്തതും ഉന്നത പൊലീസുദ്യോഗസ്ഥനെതിരേ നടപടിക്ക് മതിയായ കാരണങ്ങളാണെന്നാണ് അറിയുന്നത്.

പൊ​ലീ​സ് ​മേ​ധാ​വി​:​ ​പ​ട്ടി​ക​യ്ക്കെ​തി​രേ​ ​പ​രാ​തി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​അ​ടു​ത്ത​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​വാ​ൻ​ ​പ​രി​ഗ​ണി​ക്കേ​ണ്ട​ ​ആ​റ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​ട്ടി​ക​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക​യ​ച്ച​തി​ന് ​പി​ന്നാ​ലെ​ ​യു.​പി.​എ​സ്.​സി​യി​ൽ​ ​ഇ​വ​രെ​ക്കു​റി​ച്ച് ​പ​രാ​തി​പ്ര​ള​യം.​ ​എ​ല്ലാ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ചു​മു​ള്ള​ ​പ​രാ​തി​ക​ൾ​ ​ക​മ്മി​ഷ​നി​ലെ​ത്തി​യെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​വാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​മ്മി​ലു​ള്ള​ ​കി​ട​മ​ത്സ​ര​മാ​ണ് ​പ​രാ​തി​ക​ൾ​ക്ക് ​പി​ന്നി​ലെ​ന്നാ​ണ് ​സൂ​ച​ന.​ ​ഈ​മാ​സം​ 30​നാ​ണ് ​നി​ല​വി​ലെ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഷേ​ഖ് ​ദ​ർ​വേ​ഷ് ​സാ​ഹി​ബ് ​വി​ര​മി​ക്കു​ന്ന​ത്.​ ​നി​തി​ൻ​ ​അ​ഗ​ർ​വാ​ൾ,​ ​റ​വാ​ഡ​ ​ച​ന്ദ്ര​ശേ​ഖ​ർ,​ ​യോ​ഗേ​ഷ് ​ഗു​പ്ത,​ ​മ​നോ​ജ് ​എ​ബ്ര​ഹാം,​ ​സു​രേ​ഷ് ​രാ​ജ് ​പു​രോ​ഹി​ത്,​ ​എം.​ആ​ർ.​അ​ജി​ത്കു​മാ​ർ​ ​എ​ന്നി​വ​രാ​ണ് ​പ​ട്ടി​ക​യി​ലു​ള്ള​ത്.

മ​നോ​ജ് ​എ​ബ്ര​ഹാ​മി​ന് എ​തി​രാ​യ​ ​ഹ​ർ​ജി​ ​മാ​റ്റി

കൊ​ച്ചി​:​ ​പു​തി​യ​ ​പൊ​ലീ​സ് ​മേ​ധാ​വി​യെ​ ​തി​ര​‌​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​പാ​ന​ലി​ൽ​ ​നി​ന്ന് ​മ​നോ​ജ് ​എ​ബ്ര​ഹാ​മി​നെ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ ​നി​ല​നി​ൽ​ക്കു​ന്ന​താ​ണോ​യെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​ഇ​ത് ​സ​ർ​വീ​സ് ​വി​ഷ​യ​മ​ല്ലേ​യെ​ന്നും​ ​ഹ​ർ​ജി​ക്കാ​ര​നെ​ ​നേ​രി​ട്ട് ​ബാ​ധി​ക്കു​ന്ന​ത​ല്ല​ല്ലോ​ ​എ​ന്നും​ ​ജ​സ്റ്റി​സ് ​എ​ൻ.​ ​ന​ഗ​രേ​ഷ് ​ചോ​ദി​ച്ചു.​ ​നി​യ​മ​നം​ ​ന​ട​ന്നി​ട്ടി​ല്ലെ​ന്ന​ ​കാ​ര്യ​വും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​തു​ട​ർ​ന്ന് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​എം.​ആ​ർ.​ ​അ​ജ​യ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​ 11​ലേ​ക്ക് ​മാ​റ്റി.​ ​മ​നോ​ജ് ​എ​ബ്ര​ഹാം​ ​ഡി.​ജി.​പി​യാ​യാ​ൽ​ ​പൊ​ലീ​സ് ​സേ​ന​യു​ടെ​ ​നി​ഷ്പ​ക്ഷ​ത​യും​ ​വി​ശ്വാ​സ്യ​ത​യും​ ​ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് ​ഹ​ർ​ജി​യി​ലെ​ ​ആ​രോ​പ​ണം.