സി.കെ.സാലി അനുസ്മരണം

Wednesday 04 June 2025 12:42 AM IST

കോന്നി : കേരള മഹിളാസംഘം സ്ഥാപക സെക്രട്ടറിയും സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്ന സി കെ സാലിയുടെ എട്ടാമത് അനുസ്മരണയോഗം സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാർ ഉദ്ഘാടനം ചെയ്തു. കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനീത് കോന്നി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.പി.മണിയമ്മ, കെ.രാജേഷ്, സുമതി നരേന്ദ്രൻ, പി.എസ്.ഗോപാലകൃഷ്ണപിള്ള ,കെ.ശിവദാസ്, സി.ജെ.റജി, സജി അട്ടച്ചാക്കൽ, ബിജി ജലേഷ്, മല്ലിക സോമൻ, ഡോ.എം.രാജൻ,രാധാകൃഷ്ണൻ നായർ, അയൂബ്ഖാൻ, അബൂബക്കർ, മഞ്ജു, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു .