ബാസ്‌ക്കറ്റ് ബോൾ അക്കാദമി
Wednesday 04 June 2025 12:43 AM IST
കോഴഞ്ചേരി : തോട്ടപ്പുഴശേരി ഗ്രാമപ്പഞ്ചായത്തിലെ കുറിയന്നൂരിൽ ബാസ്‌ക്കറ്റ് ബോൾ അക്കാദമി എന്ന നൂതന ആശയവുമായി ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ. അക്കാദമിയുടെ രൂപവത്ക്കരണ യോഗത്തിന് കുറിയന്നൂർ സെയിന്റ് തോമസ് മാർത്തോമ്മാ പളളി വികാരി റവജോർജ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ ബി എ ഉന്നതാധികാര സമതിയംഗം ഡോ.എം.എം.ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോർജ് സഖറിയാ, ജോസഫ് തോമസ്, ബിനോജി, എ.മാത്യു എന്നിവരെ അക്കാദമി രൂപവത്ക്കരണ കമ്മറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു. അഡ്വ.പ്രവീൺ തോമസ്, അനിയൻകുഞ്ഞ് പുല്ലാട്, അഡ്വ.ശ്യാം മാത്യു എന്നിവർ പ്രസംഗിച്ചു.