എൻ.എസ്.എസ് ബാലസംഗമം
Wednesday 04 June 2025 12:44 AM IST
കോഴഞ്ചേരി: ചെറുകോൽ എൻ.എസ്.എസ് 712 നമ്പർ കരയോഗത്തിന്റെ അഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ബാലസംഗമം വേഗവര കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കരയോഗം പ്രസിഡന്റ് സി.കെ.ഹരിശ്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് റാന്നി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ഗോപാലൻ നായർ സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ചെറുകോൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കൃഷ്ണകുമാരി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുമ ഹരിദാസ് ,എൻ.ജി.രാധാകൃഷ്ണപിള്ള , കരയോഗം സെക്രട്ടറി കെ.ജി.സനൽ കുമാർ , വൈസ് പ്രസിഡന്റ് ഇ.എസ്.ഹരികുമാർ , വനിതാ സമാജം പ്രസിഡന്റ് ചിന്താമണി.എസ്, കുമാരി പ്രിയനന്ദ പ്രദീപ് എന്നിവർ സംസാരിച്ചു.