മലയാളിയുടെ 'ഓട്ടോചാറ്റ്' മെറ്റയുടെ എ.ഐ പങ്കാളി
കൊച്ചി: മലയാളിയായ റെജി മോടിയിൽ വികസിപ്പിച്ച എ.ഐ അധിഷ്ഠിത വാട്‌സ്ആപ്പ് ബിസിനസ് ഓട്ടോമേഷൻ പ്ലാറ്റ്‌ഫോം ഓട്ടോചാറ്റ്, മെറ്റയുടെ എ.ഐ ഇന്റഗ്രേറ്റഡ് ബിസിനസ് പങ്കാളിത്തം സ്വന്തമാക്കി. കേരളത്തിൽനിന്ന് ആദ്യമായിട്ടാണ് ഒരു സ്റ്റാർട്ടപ്പ് മെറ്റയുടെ വാട്‌സ്ആപ്പ് ബിസിനസ് പങ്കാളിത്തം നേടുന്നത്. സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് ഓട്ടോചാറ്റ്. കസ്റ്റമർ സപ്പോർട്ട്, ലീഡ് ജനറേഷൻ, ഇ കൊമേഴ്‌സ് ഇന്റഗ്രേഷൻ എന്നിവയിലൂടെ ചെറുകിട. ഇടത്തരം സംരംഭങ്ങളുടെ ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിന് ഓട്ടോചാറ്റ് സഹായിക്കുന്നു. ഇതിനായി മെറ്റയുടെ സാങ്കേതിക പിന്തുണ ലഭിക്കും. മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലായി 5000ത്തിലധികം ചെറുകിട വ്യവസായങ്ങൾ ഓട്ടോചാറ്റിന്റെ സേവനം ലഭ്യമാണ്. നിലവിലുള്ള ചാറ്റുകൾ, കോൺട്രാക്‌ടുകൾ, ഡേറ്റ എന്നിവയെല്ലാം സുരക്ഷിതമായി സൂക്ഷിച്ച് പൂർണ്ണ ഓട്ടോമേഷൻ സാധ്യമാക്കുന്നു.