യെമൻ വിദ്യാർത്ഥികളെ കണ്ടെത്താനായില്ല

Wednesday 04 June 2025 1:07 AM IST

വൈപ്പിൻ: വളപ്പ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ യെമൻ വിദ്യാർത്ഥികളായ സഹോദരങ്ങളെ ഇന്നലെയും കണ്ടെത്താനായില്ല. ഞായറാഴ്ചയാണ് അബ്ദുൽസലാം അവദ് , ജുബ്രാൻ ഖലീൽ എന്നിവർ അപകടത്തിൽപ്പെട്ടത്. നേവി, കോസ്റ്റ് ഗാർഡ് വിഭാഗങ്ങൾ തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. കോയമ്പത്തൂരിൽ പഠനം പൂർത്തിയാക്കി ഇന്നലെ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു ഇവർ.