ലാബ് ആർട്ട് റൂം ലൈബ്രറി
Wednesday 04 June 2025 12:09 AM IST
കോന്നി : മലയാലപ്പുഴ ജെ എം പി എച്ച് എസ് എസ് സ്കൂളിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവേശനോത്സവദിനത്തിൽ വിദ്യാർത്ഥികൾക്കായി ലാബ് ആർട്ട് റൂം ലൈബ്രറി കെട്ടിടം തുറന്നുനൽകി. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്.ടി.ആർ, പി.ടി.എ പ്രസിഡന്റ് രജനി, ഹെഡ്‌മിസ്ട്രസ് സലീന.എം.ആർ, അഡ്വ.ബാബു സനൽ, മലയാലപ്പുഴ ശശി, എൻ.പി.ഗോപാലകൃഷ്ണൻ, റെജി കുമാർ എന്നിവർ സംസാരിച്ചു.