ആരാധാനലയങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ-കാണിക്ക
കൊച്ചി : ആരാധനാലയങ്ങൾക്ക് ഡിജിറ്റൽ സൊല്യൂഷൻ നൽകുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് ലിറ്റിൽ ഫ്‌ളവർ ചർച്ചിൽ സ്ഥാപിച്ച ഇ- കാണിക്ക സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആന്റോ ജോർജ് ടി പള്ളിക്കായി സമർപ്പിച്ചു. വിശ്വാസികൾ പള്ളിയിൽ അർപ്പിക്കുന്ന സംഭാവനകൾ ഡിജിറ്റൽവൽക്കരിക്കുനായാണ് ഇ കാണിക്ക സ്ഥാപിച്ചത്. എല്ലാ യു.പി.ഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യു.ആർ കോഡ് സ്‌കാൻ ചെയ്തു സംഭാവന നൽകാനും ഇ-കാണിക്കയിലൂടെ സാധിക്കും. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി ജോയ് അയ്‌നിയാടൻ, അസിസ്റ്റന്റ് വികാരി ലിജോയ് വടക്കുംചേരി, കൈക്കാരന്മാരായ നോബിൾ കെ ജോൺ കുരിശുംമൂട്ടിൽ , ജോസഫ് കെ വി കുരിയ്ക്കൽ , വൈസ് ചെയർമാൻ ജോർജ് ഫിലിപ്പ്, സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം റീജിയണൽ മേധാവി ടൈനു ഈഡൻ അമ്പാട്ട്, ക്ലസ്റ്റർ ഹെഡ് അൻസ എം എസ്, കടവന്ത്ര ബ്രാഞ്ച് ഹെഡ് അരുൺ മാത്യു എന്നിവർ പങ്കെടുത്തു.